Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : D.K. Shivakumar

ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു; മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർതന്നെ ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യും

ബെം​ഗ​ളൂ​രു: നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു. ധ​ന​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് തീ​രു​മാ​നം. പ്രി​യ​ങ്ക് ഖ​ർ​ഗേ​ക്കാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബെം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന വ​കു​പ്പ് കൃ​ഷ്ണ ബൈ​രെ ഗൗ​ഡ​യ്ക്കും ന​ൽ​കി.

കെ.ജെ. ജോ​ർ​ജി​ന് ഊ​ർ​ജ​വും വി​നോ​ദ​സ​ഞ്ചാ​ര​വും ന​ൽ​കി​യ​പ്പോ​ൾ യു​.ടി. ഖാ​ദ​റി​ന് ആ​രോ​ഗ്യ​വും കു​ടും​ബ​ക്ഷേ​മ വ​കു​പ്പും ന​ൽ​കി. ജ​ല​സേ​ച​ന വ​കു​പ്പ് ന​ൽ​കി​യ​ത് രാ​മ​ലിം​ഗ റെ​ഡ്ഡി​ക്കാ​ണ്. എ​ന്നാ​ൽ ബം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന വ​കു​പ്പാണ് റെ​ഡ്ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം, ആ​വ​ശ്യ​പ്പെ​ട്ട വ​കു​പ്പ് കി​ട്ടാ​ത്ത​തി​ൽ രാ​മ​ലിം​ഗ റെ​ഡ്ഡി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി ജി.​ പ​ര​മേ​ശ്വ​ര​യ്ക്ക് റ​വ​ന്യൂ, കാ​യി​ക വ​കു​പ്പു​ക​ളും ന​ൽ​കി.

National

ക​ർ​ണാ​ട​ക​യി​ലെ 'ക​സേ​ര​ക​ളി'; സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ​യും ഡ​ല്‍​ഹി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യേ​യും ഉപമുഖ്യമന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​നെ​യും ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചു. ഇ​രു​വ​രു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന​ൻ ഖാ​ർ​ഗെ ചൊ​വ്വാ​ഴ്‌​ച ച​ർ​ച്ച ന​ട​ത്തും.

രാ​ഹു​ൽ ഗാ​ന്ധി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 2028 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഭ​ര​ണ, സം​ഘ​ട​നാ ത​ല​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​മാ​കും ച​ർ​ച്ച. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം നേ​തൃ​മാ​റ്റം പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി.​കെ.​ശി​വ​കു​മാ​റി​ന് നേ​തൃ​ത്വം ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

നേ​തൃ​മാ​റ്റം വ​രി​ക​യാ​ണെ​ങ്കി​ൽ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ഡി.​കെ. ശി​വ​കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

National

മുഖ്യമന്ത്രിയാകുമോ? കാ​ലം ഉ​ത്ത​രം ന​ൽ​കു​മെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ

ബം​​​​ഗ​​​​ളൂ​​​​രു: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് കാ​​​​ലം ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ.

ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ മൂ​​​​ന്നു വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭാ പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​​​ണ് ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​മോ​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന്, കാ​​​​ല​​​​വും മു​​​​ഹൂർ​​​​ത്ത​​​​വും ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ശി​​​​വ​​​​കു​​​​മാ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Kerala

കേരളത്തിൽ ഒരു നിക്ഷേപവും പിണറായി കൊണ്ടുവന്നില്ല: ഡി.കെ. ശിവകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ പോലും കേരളത്തിന്‍റെ വികസനമെത്തിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. സംസ്ഥാനത്ത് തൊഴിലില്ലായ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യുവാക്കള്‍ മിടുക്കാരാണെന്ന് രാജ്യം അംഗീകരിച്ചതാണ്. എന്നാല്‍ അവര്‍ക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി തൊഴില്‍ നല്‍കാനുള്ള സാഹചര്യം ഇവിടെയില്ല. തൊഴില്‍ അവസരങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ എത്തുകയും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും വേണം.

എന്നാല്‍ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ശ്രമിച്ചിട്ടില്ല. നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒരു നയം പോലും കേരളത്തിനില്ല. കേരളത്തിലേക്ക് നിക്ഷേപം എത്തണമെങ്കില്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതി മാറണം.

കേരളത്തില്‍ 25 ലക്ഷത്തിലധികം യുവാക്കള്‍ തൊഴില്‍രഹിതരാണെന്നാണ് കണക്ക്. ബംഗളൂരില്‍ ഐടി മേഖലയില്‍ പണിയെടുക്കുന്ന എഞ്ചിനിയര്‍മാരില്‍ 20 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണ്.

കര്‍ണാടകയില്‍ ജോലിചെയ്യുന്ന മലയാളികളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ 90 ശതമാനം പേരും ഇടതു സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ നാട്ടില്‍ എത്തുമെന്ന് പറഞ്ഞു. പ്രവാസി വോട്ടര്‍മാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരു സൗകര്യവും ഏര്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള പോലൊരു വിഷയം മറ്റേതെങ്കിലും പ്രതിപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സ്ഥലത്തായിരുന്നുവെങ്കില്‍ അവിടെ കേന്ദ്ര എജന്‍സികള്‍ പറന്നിറങ്ങുമായിരുന്നു. ശബരിമലക്കേസില്‍ സിബിഐ അന്വേഷണമില്ലാത്തത് തന്നെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലിന്‍റെ ഭാഗമാണ്.

ശബരിമല കേരളത്തിന്‍റെ മാത്രം വിഷയമല്ല. അത് വിശ്വാസികളെ മുഴുവന്‍ ബാധിക്കുന്നതാണ്. ഇതൊരു ദേശീയ വിഷയമായിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചു. ഈ കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണം ജനങ്ങള്‍ ഈ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഗ്യാരണ്ടികളും ആദ്യ മന്ത്രിസഭയില്‍ തന്നെ അംഗീകരിച്ച് നടപ്പിലാക്കിയ മാതൃക കേരളത്തിലും ആവര്‍ത്തിക്കും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കും.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ്
അധികാരത്തിലെത്തും. യുവാക്കള്‍ക്ക് വലിയ പ്രാതിനിധ്യമാണ് ഇത്തവണ കോണ്‍ഗ്രസ് നല്‍കിയതെന്നും ശിവകുമാർ പറഞ്ഞു.

District News

വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം പൊ​റു​തിമുട്ടി​: ഡി.​കെ. ശി​വ​കു​മാ​ർ

മാ​ഹി: ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെത്ത​ണ​മെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. യു​പി​എ സ​ർ​ക്കാ​ർ നി​ര​വ​ധി അ​വ​കാ​ശ ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ഹി​യി​ൽ ന​ട​ന്ന മ​തേ​ത​ര പു​രോ​ഗ​മ​ന സ​ഖ്യം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ശി​വ​കു​മാ​ർ.

പ്ര​വാ​സി​ക​ൾ ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന പോ​രാ​ട്ടം ശ​ക്ത​മാ​ണ്. കേ​ര​ള​ത്തി​ലും മാ​ഹി​യി​ലും വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം പൊ​റു​തി​മു​ട്ടി​യി​രി​ക്ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി ക​ർ​ണ്ണ​ട​ക​യി​ൽ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ൾ ന​മ്മ​ൾ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലും ഇ​ന്ദി​രാ ഗ്യാ​ര​ണ്ടി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ഹി​യി​ൽ നി​ന്ന് ര​മേ​ശ് പ​റ​മ്പ​ത്തി​നെ​യും ത​ല​ശേ​രി​യി​ൽ നി​ന്ന് കെ.​പി. സാ​ജു​വി​നെ​യും വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ഡി.​കെ.​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

നേ​താ​ക്ക​ളാ​യ പ്ര​ഫ. കെ.​എം. ഖാ​ദ​ർ മൊ​യ്ദീ​ൻ, ഇ. ​വ​ത്സ​രാ​ജ്, ഷ​മാ മു​ഹ​മ്മ​ദ്, സ്ഥാ​നാ​ർ​ഥി​ക​ളാ​യ ര​മേ​ശ് പ​റ​മ്പ​ത്ത്, കെ.​പി.​സാ​ജു, കെ.​എ. ല​ത്തീ​ഫ്, സൈ​ന​ൽ ആ​ബി​ദ്, ടി. ​ഇ​ബ്രാ​ഹിം കു​ട്ടി, പി.​പി. വി​നോ​ദ്, കെ.​മോ​ഹ​ന​ൻ, സ​ത്യ​ൻ കേ​ളോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

National

കൈകഴുകി ആദായ നികുതി ഉദ്യോഗസ്ഥർ; വെറുതെ വിടില്ലെന്നു ഡി.കെ. ശിവകുമാർ

കൊച്ചി: ബംഗളൂരുവിലെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് സ്വന്തം തോക്കില്‍നിന്നു വെടിയുതിര്‍ത്തു മരിച്ചതിൽ രൂക്ഷവിമർശനമേറ്റ് ആദായനികുതിവകുപ്പ് കൊച്ചി യൂണിറ്റ്. കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും ചോദ്യം ചെയ്യലുമെല്ലാം.

മരണവിവരം പുറത്തുവന്നതിനു പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ജെ. റോയ്‌യുടെ സഹോദരനും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ ലീഗല്‍ അഡ്‌വൈസറും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, തങ്ങൾക്കു മരണത്തിൽ പങ്കില്ലെന്നും സമ്മർദം ചെലുത്തിയില്ലെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ വാദം.

ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദില്‍നിന്നു സി.ജെ. റോയ് വലിയ സമ്മര്‍ദം നേരിട്ടിരുന്നു എന്നാണ് സഹോദരന്‍ സി.ജെ. ബാബുവിന്‍റെ ആരോപണം. കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗളൂരു അശോക് നഗറിലെ ലാങ്‌ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്. മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻഫറെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്‍റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.

ശിവകുമാറും രംഗത്ത്

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്‍റെ സമ്മര്‍ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്‍റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഉദ്യോഗസ്ഥ വീഴ്ചയോ?

ഇതിനിടെ, ഒരു സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ പരിശോധന നടക്കുമ്പോള്‍ സി.ജെ റോയ് വെടിയുതിര്‍ത്ത് മരിച്ചത് മറ്റ് പല ചര്‍ച്ചകളിലേക്കും നീങ്ങുകയാണ്. മൂന്നു ദിവസമായി റോയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്. കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചിരുന്നു. രേഖകള്‍ എടുക്കാനായി മുകള്‍ നിലയിലേക്ക് പോയ റോയ് നെഞ്ചില്‍ വെടിയുതിര്‍ത്താണ് ജീവനനൊടുക്കിയത്. ഒരു റെയ്ഡ് നടക്കുമ്പോള്‍ ആ ഓഫീസിന്‍റെ മുതലാളിയും തൊഴിലാളികളും ഓഫീസ് കെട്ടിടവും പൂര്‍ണമായും അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നതാണ് രീതി.

ഉത്തരവാദിത്വം ഏജൻസിക്ക്

റെയ്ഡിനിടെ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുക എന്നതു ഗുരുതരമായ സുരക്ഷവീഴ്ചയാണ്. പ്രതി ആയാലും അല്ലെങ്കിലും ഒരാള്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആയിരിക്കുമ്പോള്‍ അയാളുടെ പൂര്‍ണ ഉത്തരവാദിത്വവും ആ അന്വേഷണ ഏജന്‍സിക്കാണ്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്‍റെ ഓരോ ഓഫീസുകളിലും ആദായനികുതി വകുപ്പ് നിരന്തരമായി റെയ്ഡ് നടത്തിയിട്ടുണ്ട്.

ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലിനിടെ ഉണ്ടായ സമ്മര്‍ദങ്ങളും മാനസിക പീഡനങ്ങളെയും മൂലമാണ് സി.ജെ റോയ് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണമായതെങ്കില്‍ അതു മനുഷ്യാവകാശ ലംഘനമാണെന്നാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തികളെ തളർത്തുന്ന രീതിയിലുള്ള തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലുകളും ഭീഷണിപ്പെടുത്തലുകളും സമ്മര്‍ദങ്ങളും മനുഷ്യാവകാശ ലംഘനത്തിന്‍റെ പരിധിയിൽ വരുമെന്നും പറയുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.

National

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്കം; ഡി.​കെ.​ശി​വ​കു​മാ​ർ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ലെ അ​ധി​കാ​ര ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും അ​ദ്ദേ​ഹം ക​ണ്ടു.

എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം കൂ​ടി​ക്കാ​ഴ്ച​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം ഡി.​കെ അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജും രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ടു. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ ഈ ​ച​ർ​ച്ച​യി​ൽ മ​ന്ത്രി ഉ​ന്ന​യി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന.

 

National

ശിവകുമാറും ബാഗേലും ആസാമിൽ നിരീക്ഷകർ

ഗോ​​​ഹ​​​ട്ടി: ക​​​ർ​​​ണാ​​​ട​​​ക ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ, ഛത്തീ​​​സ്ഗ​​​ഡ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഭൂ​​​പേ​​​ഷ് ബാ​​​ഗേ​​​ൽ, ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ൻ എം​​​എ​​​ൽ​​​എ ബ​​​ന്ധു ടി​​​ർ​​​ക്കി എ​​​ന്നി​​​വ​​​രെ ആ​​​സാം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സീ​​​നി​​​യ​​​ർ നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നി​​​യ​​​മി​​​ച്ചു.

ആ​​​സാ​​​മി​​​ലെ സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യെ നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.

ശി​​​വ​​​കു​​​മാ​​​റും ബാ​​​ഗേ​​​ലും ടി​​​ർ​​​ക്കി​​​യും പ്രി​​​യ​​​ങ്ക​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളാ​​​ണ്.

National

കർണാടക ഭൂമി ഒഴിപ്പിക്കൽ: എല്ലാവരെയും പുനരധിവസിപ്പിക്കില്ല; പി​​​​ണ​​​​റാ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ല​​​​ർ​​​​ത്തു​​​​ന്നു: ഡി.കെ. ശിവകുമാർ

ബം​​​​ഗ​​​​ളൂരു: സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യി​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ക​​​​ർ​​​​ണാ​​​​ട​​​​ക ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ. കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ പ്ര​​​​ദേ​​​​ശം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം.

ഭൂ​​​​മി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്ക​​​​ലോ കൈ​​​​യേ​​​​റ്റ​​​​മോ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ഖ​​​​ര​​​​മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പ​​​​ത്തു​​​​വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഈ ​​​​ഭൂ​​​​മി കൈ​​​​മാ​​​​റി​​​​യ​​​​ത്.

പ്ര​​​​ശ്ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ല​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ​​​​രാ​​​​ജ​​​​യ​​​​ഭീ​​​​തി​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ. ഇ​​​​വി​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യാ​​​​ണ് ല​​​​ക്ഷ്യം. പ്രാ​​​​ദേ​​​​ശി​​​​ക പ്ര​​​​ശ്ന​​​​മാ​​​​ണി​​​​തെ​​​​ന്നും കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ​​​​ഴി​​​​ഞ്ഞു​​​​നി​​​​ൽ‌​​​​ക്ക​​​​ണ​​​​മെ​​​​ന്നു ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നും ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീഷ​​​​ൻ

ബം​​​​ഗ​​​​ളൂരു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ഭൂ​​​​മി ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ പ്ര​​​​ശ്ന​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ട് സം​​​​സ്ഥാ​​​​ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീഷ​​​​ൻ. ബം​​​​ഗ​​​​ളു​​​​രു​​​​വി​​​​നു സ​​​​മീ​​​​പം കൊ​​​​ഗി​​​​ലു​​​​വി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ ഇ​​​​ടി​​​​ച്ചു​​​​നി​​​​ര​​​​ത്തി താ​​​​മ​​​​സ​​​​ക്കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​തു ബ​​​​ദ​​​​ൽ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രുക്കാ​​​​തെ​​​​യാ​​​​ണെ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ൻ നി​​​​രീ​​​​ക്ഷി​​​​ച്ചു. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ലം​​​​ഘ​​​​നം ന​​​ട​​​ന്നോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ ടി.​​​​ ശ്യാം ഭ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

National

സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ മ​​​ക​​​ൻ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം എ​​​നി​​​ക്ക് മ​​​ന​​​സി​​​ലാ​​​യി​​​ട്ടി​​​ല്ല: ഡി.​കെ. ശി​വ​കു​മാ​ർ

ബെ​​​​​ല​​​​​ഗാ​​​​​വി: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക മു​​​​​ഖ്യ​​​​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യു​​​​​മാ​​​​​യി അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​വ്യ​​​​​ത്യാ​​​​​സ​​​​​മി​​​​​ല്ലെ​​​​​ന്ന് ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക പി​​​​​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​നു​​​​​മാ​​​​​യ ഡി.​​​​​കെ.  ശി​​​​​വ​​​​​കു​​​​​മാ​​​​​ർ. നേ​​​​​തൃ​​​​​ത്വ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച് സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ത​​​​​നി​​​​​ക്ക് മ​​​​​ന​​​​​സി​​​​​ലാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.      

നേ​​​​​തൃ​​​​​ത്വ​​​​​മാ​​​​​റ്റം  സം​​​​​ബ​​​​​ന്ധി​​​​​ച്ച് നി​​​​​ല​​​​​വി​​​​​ൽ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ മ​​​​​ക​​​​​നും കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​സി​​​​​യു​​​​​മാ​​​​​യ യ​​​​​തീ​​​​​ന്ദ്ര സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യു​​​​​ടെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം.

അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​വും സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ ത​​​​​ന്നെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും താനും ​​ത​​​​​മ്മി​​​​​ൽ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​വ്യ​​​​​ത്യാ​​​​​സ​​​​​മി​​​​​ല്ല. അ​​​​​ത് ഒ​​​​​രി​​​​​ക്ക​​​​​ലും  ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല, ഇ​​​​​പ്പോ​​​​​ഴു​​​​​മി​​​​​ല്ല, ഭാ​​​​​വി​​​​​യി​​​​​ലും ഉ​​​​​ണ്ടാ​​​​​കി​​​​​ല്ല. യ​​​​​തീ​​​​​ന്ദ്ര എ​​​​​ന്താ​​​​​ണ് പ​​​​​റ​​​​​ഞ്ഞ​​​​​തെ​​​​​ന്ന് എ​​​​​നി​​​​​ക്ക് മ​​​​​ന​​​​​സി​​​​​ലാ​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തോ​​​​​ട് ഞാ​​​​​ൻ സം​​​​​സാ​​​​​രി​​​​​ക്കും-  ശി​​​​​വ​​​​​കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.    

 ഹൈ​​​​​ക്ക​​​​​മാ​​​​​ൻ​​​​​ഡ് ഇ​​​​​ട​​​​​പെ​​​​​ട്ട് ശി​​​​​വ​​​​​കു​​​​​മാ​​​​​റും സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യും ത​​​​​മ്മി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ശീ​​​​​ത​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​ന് താ​​​​​ത്കാ​​​​​ലി​​​​​ക വി​​​​​രാ​​​​​മ​​​​​മി​​​​​ട്ടി​​​​​രു​​​​​ന്നു. പ്ര​​​​​ഭാ​​​​​ത​​​​​ഭ​​​​​ക്ഷ​​​​​ണ  ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ത്തി​​​​​നു​​ശേ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​യ സ​​​​​മാ​​​​​ധാ​​​​​ന അ​​​​​ന്ത​​​​​രീ​​​​​ക്ഷം ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സം മാ​​​​​ത്ര​​​​​മാ​​​​​ണു നീ​​​​​ണ്ട​​​​​ത്.

National

ഡി.​കെ. ശി​വ​കു​മാ​ർ ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കും

ബെം​ഗ​ളൂ​രു: ഡി.​കെ. ശി​വ​കു​മാ​ർ ക​ർ​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കു​മെ​ന്ന സൂ​ച​ന. എ​ല്ലാ​കാ​ല​ത്തേ​ക്കും ഈ ​പ​ദ​വി​യി​ൽ തു​ട​രാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ലെ​ന്നും മാ​ർ​ച്ചി​ൽ പ​ദ​വി​യി​ൽ എ​ത്തി​യി​ട്ട് ആ​റു​വ​ർ​ഷ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം പ്ര​ത്യാ​ശ​യോ​ടെ പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് ശി​വ​കു​മാ​ർ ആ​ഹ്വാ​നം ചെ​യ്തു.

ഞാ​ൻ എ​വി​ടെ​യാ​ണെ​ന്ന​ത് പ്ര​ധാ​ന​മ​ല്ല, ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നുും പ്ര​തീ​ക്ഷ കൈ​വി​ട​രു​തെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

National

നേതൃമാറ്റ ചർച്ച നടന്നിട്ടില്ല: ഡി.കെ. ശിവകുമാർ

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നേ​​​തൃ​​​മാ​​​റ്റ ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ. നേ​​​തൃ​​​മാ​​​റ്റ വി​​​ഷ​​​യ​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളോ​​​ടും എം​​​എ​​​ൽ​​​എ​​​മാ​​​രോ​​​ടും പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ​​​കൂ​​​ടി​​​യാ​​​യ ശി​​​വ​​​കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ ക​​​ര​​​ങ്ങ​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും ശ​​​ക്തി​​​പ​​​ക​​​രു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

ശി​​​വ​​​കു​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക​​​ണ​​​മെ​​​ന്ന് പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യ രാ​​​മ​​​ന​​​ഗ​​​ര എം​​​എ​​​ൽ​​​എ എ​​​ച്ച്.​​​എ. ഇ​​​ക്ബാ​​​ൽ ഹു​​​സൈ​​​ന് പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ല്കി. ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം മ​​​റു​​​പ​​​ടി ന​​​ല്കാ​​​നാ​​​ണ് ശി​​​വ​​​കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ശി​​​വ​​​കു​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഹു​​​സൈ​​​നും എ​​​ച്ച്.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​യും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു. നൂ​​​റി​​​ല​​​ധി​​​കം എം​​​എ​​​ൽ​​​എ​​​മാ​​​ർ നേ​​​തൃ​​​മാ​​​റ്റം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ ഹു​​​സൈ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ഹു​​​സൈ​​​നും ബാ​​​ല​​​കൃ​​​ഷ്ണ​​​യും ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി​​​ക​​​ളാ​​​ണ്.

""പാ​​​ർ​​​ട്ടി​​​യി​​​ൽ അ​​​ച്ച​​​ട​​​ക്കം വേ​​​ണം. അ​​​തു പ്ര​​​ധാ​​​ന​​​മാ​​​ണ്. നേ​​​തൃ​​​മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​മി​​​ല്ല. അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ഞ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം 2028 (അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന വ​​​ർ​​​ഷം) സു​​​പ്ര​​​ധാ​​​ന​​​മാ​​​ണ്’’, -ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Latest News

Corehub Up